Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എക്സൈസിന്റെ കഞ്ചാവ് വേട്ട: ജിം ട്രെയിനർ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ.

എക്സൈസിന്റെ കഞ്ചാവ് വേട്ട: ജിം ട്രെയിനർ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ.
ആലപ്പുഴ: ജില്ലയിൽ രണ്ടിടങ്ങളിലായി എക്സൈസിന്റെ കഞ്ചാവ് വേട്ട. കായംകുളത്ത് 1.156 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. അമിത് മണ്ഡൽ (27) ആണ് കായംകുളം റെയിൽവെ സ്റ്റേഷന് സമീപം വച്ച് പിടിയിലായത്. അന്യസംസ്ഥാനത്തു നിന്ന് കേരളത്തിൽ വിലപ്പനയ്ക്ക് എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.
      ആലപ്പുഴ കൊമ്മാടിയിൽ നടത്തിയ പരിശോധനയിൽ 2.534 കിലോഗ്രാം കഞ്ചാവുമായി ജിം ട്രെയിനർ പിടിയിലായി. കൊമ്മാടി വാടക്കുഴി വീട്ടിൽ വി.വി. വിഷ്ണു (31) ആണ് പിടിയിലായത്. ജിംനേഷ്യത്തിന്റെ മറവിൽ യുവാക്കൾക്ക് കഞ്ചാവ് വിൽപ്പന നടത്തി വരുകയായിരുന്നു ഇയാൾ.

Post a Comment

0 Comments

Ad Code

Responsive Advertisement