Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെട്രോ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു.

മെട്രോ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു.
കൊച്ചി: തൃപ്പൂണിത്തുറ വടക്കേക്കോട്ടയില്‍ മെട്രോ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. മലപ്പുറം സ്വദേശി തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്.
        മെട്രോ ട്രാക്കിലൂടെ നടന്നുപോയ ശേഷം ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മെട്രോ സ്റ്റേഷൻ വഴി ട്രാക്കിലേക്ക് പ്രവേശിക്കുകയും ഇതിലൂടെ ഏറെദൂരം നടക്കുകയും ചെയ്ത ശേഷമാണ് താഴേക്ക് ചാടിയത്. നിസാർ ട്രാക്കില്‍ നില്‍ക്കുന്നതു കണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, ഇയാള്‍ താഴേക്ക് ചാടിയാല്‍, രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍, ഇവയെല്ലാം വിഫലമായി. സംഭവത്തിന് പിന്നാലെ മെട്രോ സർവീസുകള്‍ തടസ്സപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement