Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എറണാകുളം- ഷൊർണ്ണൂർ മെമു നിലമ്പൂർക്ക് നീട്ടും; കോട്ടയം - നിലമ്പൂർ എക്സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി.

എറണാകുളം- ഷൊർണ്ണൂർ മെമു നിലമ്പൂർക്ക് നീട്ടും; കോട്ടയം - നിലമ്പൂർ എക്സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി.
കൊച്ചി: എറണാകുളം - ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർക്ക് നീട്ടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. മെയ്‌ മാസം അഞ്ചിന് പ്രിയങ്ക ഗന്ധി എംപി വണ്ടൂരിൽ വിളിച്ചു ചേർത്ത പാലക്കാട് റെയിൽവേ ഡിവിഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആവശ്യമായിരുന്നു ഇത്. ഈ വിഷയം ഉന്നയിച്ച്‌ റെയിൽവേ ബോർഡിന്‌  പ്രിയങ്ക കത്തും അയച്ചിരുന്നു. കോട്ടയം നിലമ്പൂർ എക്സ്പ്രസിന് രണ്ടു കോച്ചുകൾ കൂടി ഉൾപ്പെടുത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചതായി അവരുടെ ഓഫീസ് അറിയിച്ചു. നേരത്തെ പ്രിയങ്കയുടെ ഇടപെടലിനെ തുടർന്ന് രണ്ട് കോച്ചുകൾ ഈ ട്രെയിന് അധികമായി അനുവദിച്ചിരുന്നു. അതിന് പുറമെയാണ് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചിരിക്കുന്നത്. കോയമ്പത്തൂർ - ഷൊർണ്ണൂർ മെമു കൂടി നിലമ്പൂർക്ക് നീട്ടുക, നിലമ്പൂർ - ഷൊർണ്ണൂർ സെക്ഷനിൽ കൂടുതൽ  സ്റ്റോപ്പുകൾ അനുവദിക്കുക, മേലാറ്റൂർ, കുലുക്കലൂർ എന്നിവിടങ്ങളിൽ ക്രോസ്സിങ് സ്റ്റേഷൻ അനുവദിക്കുക, നിലമ്പൂർ - കോട്ടയം എക്സ്പ്രസ്സ് കൊല്ലത്തേക്ക് നീട്ടുക, തൊടികപ്പുലത്തും കാരാടും റെയിൽവേ ഓവർ ബ്രിഡ്ജ് /അണ്ടർ ബ്രിഡ്ജ് സ്ഥാപിക്കുക, രാജ്യറാണി എക്സ്പ്രസ്സ് തിരുവനന്തപുരത്തേക്ക് നീട്ടുക, തുവ്വൂർ, നിലമ്പൂർ, വാണിയമ്പലം സ്റ്റേഷനുകളുടെ വികസനം തുടങ്ങിയവ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ മീറ്റിംഗിൽ പ്രിയങ്ക ഉന്നയിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement