ആലപ്പുഴ: തലവടിയിൽ കുറുകെ ചാടിയ നായയെ ഇടിച്ച് വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ സാം മാത്യു (48) ഡ്യൂട്ടിക്ക് പോകുമ്പോൾ, തോട്ടടി പാലത്തിന് സമീപമാണ് നായ കുറുകെ ചാടിയത്. നായ ചാടിയതോടെ ബ്രേക്ക് പിടിച്ചപ്പോൾ, നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയായിരുന്നു. പരിക്കേറ്റ സാമിനെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. കൈയ്ക്കും കാലിനും പരിക്ക് ഉണ്ടെങ്കിലും ഹെൽമറ്റ് ഉപയോഗിച്ചതിനാൽ തലയ്ക്ക് പരിക്കേറ്റില്ല. സ്ക്കൂട്ടറിനും സാരമായ തകരാർ സംഭവിച്ചു.
തലവടിയിലും സമീപ പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും, തെരുവു നായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിന് സുപ്രീം കോടതിയുടെ ഉത്തരവ് അധികൃതർ പാലിക്കണമെന്നും എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ടു.

0 Comments