Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു.

മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു.
തിരു.: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്‌കാരങ്ങൾ  നൽകും. സംസ്ഥാന തലത്തിൽ മികച്ച ക്ഷീരകർഷകൻ, മികച്ച വാണിജ്യ ക്ഷീരകർഷകൻ, മികച്ച സമ്മിശ്ര കർഷൻ എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് ഒരുലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും നൽകും. മികച്ച പൗൾട്രി കർഷകൻ, മികച്ച കർഷക/സംരംഭക, മികച്ച യുവകർഷകൻ എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും നൽകും. കൂടാതെ ജില്ലാതലത്തിൽ മികച്ച ക്ഷീരകർഷകന് 20,000 രൂപയുടെ ക്യാഷ് അവാർഡും മികച്ച സമ്മിശ്ര കർഷകന് 10,000 രൂപയുടെ ക്യാഷ് അവാർഡും നൽകും. അപേക്ഷാ ഫോമുകൾ എല്ലാ മൃഗാശുപത്രികളിലും  ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20 ആണ്. വിശദ വിവരങ്ങൾക്ക്: www.ahd.kerala.gov.in. എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement