Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി എം.എസ്. സുമോദ് അന്തരിച്ചു.

എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി എം.എസ്. സുമോദ് അന്തരിച്ചു.
കോട്ടയം: എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ചെങ്ങളം മറുതാപറമ്പിൽ വീട്ടിൽ എം.എസ്. സുമോദ് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
         ഇന്ന് രാവിലെ എട്ടരയോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം മറ്റൊരു ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ശ്രീലക്ഷ്മി (കിളിരൂർ, എസ്എൻഡിപി സ്‌കൂൾ അദ്ധ്യാപിക). മക്കൾ : അദ്വൈത്, ആദിശങ്കർ (വിദ്യാർത്ഥികൾ - എസ്കെഎം പബ്ലിക് സ്കൂൾ, കുമരകം).
      നാളെ (12-08-2025, ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കോട്ടയം എസ്എൻഡിപി യോഗം യൂണിയൻ ഹാളിൽ പൊതുദർശനം നടത്തും. തുടർന്ന് ബുധനാഴ്ച രാവിലെ 10ന് ചെങ്ങളം 267ാം നമ്പർ എസ്എൻഡിപി ശ്മശാനത്തിൽ സംസ്കാരം നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement