Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം.

വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം.
കൊച്ചി: കോട്ടയം യാർഡിലെ അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. 16 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ ട്രെയിൻ ഗതാഗതത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം നിലമ്പൂർ എക്‌സ്പ്രസ്സ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കി. കോട്ടയം നിലമ്പൂർ ഡെയ്‌ലി എക്സ്പ്രസ്സ് 16, 17, 19, 23, 29 തീയതികളിൽ എറ്റുമാനൂരിൽ നിന്നായിരിക്കും പുറപ്പെടുക. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസുണ്ടായിരിക്കില്ല. 26ആം തീയതിയിലെ മംഗളൂരു തിരുവനന്തപുരം - നോർത്ത് സ്പെഷ്യൽ ട്രെയിൽ 30 മിനിറ്റ് വൈകിയോടും.
       തെലങ്കാനയിലെ റെയിൽ ലൈൻ ജോലികളുടെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെയുള്ള ആറ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 10, 12 തീയതികളിലെ ഗോരഖ്പൂർ തിരുവനന്തപുരം നോർത്ത് രപ്‌തിസാഗർ എക്സ‌്പ്രസ്സ് പൂർണ്ണമായി റദ്ദാക്കി. 14, 15 തീയതികളിലെ തിരുവനന്തപുരം നോർത്ത് - ഗോരഖ്പൂർ രപ്‌തിസാഗർ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 13, 16 തീയതികളിലെ തിരുവനന്തപുരം നോർത്ത് -കോർബ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്സ് റദ്ദാക്കി. 15, 18 തീയതികളിലെ പെയറിംഗ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 13ലെ ബറൗണി എറണാകുളം ജംഗ്ഷൻ രപ്‌തിസാഗർ എക്സ്പ്രസും റദ്ദാക്കി. 17ആം തീയതിയിലെ തിരിച്ചുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement