Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തേങ്ങ ഇട്ടതിനെ ചൊല്ലിയുള്ള തർക്കം; ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു.

തേങ്ങ ഇട്ടതിനെ ചൊല്ലിയുള്ള തർക്കം; ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. 
കോഴിക്കോട്: തേങ്ങ ഇട്ടതിനെ ചൊല്ലിയുണ്ടായ കുടുംബവഴക്കില്‍ കൂടരഞ്ഞി കല്‍പിനിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. കല്‍പിനി സ്വദേശി ജോണിയെയും കുടുംബത്തിനെയും ആണ് ജോണിയുടെ സഹോദര പുത്രന്‍ ജോമിഷ് വെട്ടിപ്പരിക്കേല്‍പിച്ചത്. സംഘര്‍ഷതില്‍ പ്രതി ജോമിഷിനും പരിക്ക് പറ്റിയിട്ടുണ്ട്. ജോണി, ഭാര്യ മേരി, മകള്‍ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവരെയാണ് ജോണിയുടെ സഹോദരപുത്രന്‍ ജോമിഷ് വെട്ടിപ്പരിക്കേല്‍പിച്ചത്. 
        ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. നേരത്തെ തന്നെ തര്‍ക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പില്‍ നിന്നും ജോണി തേങ്ങ ഇട്ടതിനെ ചൊല്ലിയാണ് വാക്കുതര്‍ക്കം ഉണ്ടായത്. അവിവാഹിതയായ ജോണിയുടെ സഹോദരി ജോമിഷിന്റെ കൂടെയാണ് താമസിച്ചു വരുന്നത്. ഇട്ട തേങ്ങാ ജോണി ഒരു തവണ കൊണ്ടുപോയി ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴാണ് ജോമിഷ് എത്തി വാക്കുതര്‍ക്കം ഉണ്ടാവുന്നതും ആക്രമിക്കുന്നതും. ജോണിയെ ആക്രമിക്കുന്നത് തടയാന്‍ വന്നപ്പോഴാണ് മറ്റുള്ളവര്‍ക്ക് വെട്ടേറ്റത്. അക്രമത്തില്‍ തലയ്ക്കുള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ ജോണിയും കുടുംബവും ആശുപത്രിയിൽ ചികിൽസയിലാണ്. അക്രമത്തിനിടെ പരിക്കേറ്റ പ്രതി ജോമിഷും ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement