Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബെവ്കോ ജീവനക്കാർക്ക് ഓണത്തിന് ബോണസ് ഒരുലക്ഷം രൂപ.

ബെവ്കോ ജീവനക്കാർക്ക് ഓണത്തിന് ബോണസ് ഒരുലക്ഷം രൂപ.
തിരു.: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ഓണത്തിന് ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് ലഭിക്കും. എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം. മന്ത്രി എം.ബി. രാജേഷിൻ്റെ നേതൃത്വത്തിൽ ബോണസുമായി ബന്ധപ്പെട്ട് ഇന്ന് ചർച്ച നടത്തിയിരുന്നു. ബെവ്കോയിലെ എല്ലാ യൂണിയനുകളും യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിലാണ് ബെവ്കോയിലെ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് ആയി നൽകാൻ തീരുമാനമെടുത്തത്.
      കടകളിലേയും ഹെഡ്‌ ക്വാർട്ടേഴ്സിലേയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ആയി നൽകും. കഴിഞ്ഞ വർഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയർ ഹൌസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും. കഴിഞ്ഞ വർഷം 95,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാരുടെ ബോണസ്. 2023ൽ 90,000 രൂപയായിരുന്നു ഇവർക്ക് ബോണസായി ലഭിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement