Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെളിച്ചെണ്ണയുടെ വില കുറയും. ആറാം തിയതി മുതൽ പ്രാബല്യത്തിൽ.

വെളിച്ചെണ്ണയുടെ വില കുറയും. ആറാം തിയതി മുതൽ പ്രാബല്യത്തിൽ.
തിരു.: സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുറയുമെന്നും ആറാം തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി. വിലക്കയറ്റത്തിൽ പ്രയോജനം ലഭിച്ചത് തമിഴ്നാട്ടുകാർക്കാകാണ്. എന്നാൽ, കേരളത്തിൽ വെളിച്ചെണ്ണയുടെ വില കുറയുമെന്നാണ് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ. കൃഷി മന്ത്രിയുമായി സംസാരിച്ചു. കേരകർഷകർക്ക് കൂടുതൽ ലാഭം കിട്ടി എന്നുള്ളതാണ് വിലക്കയറ്റത്തിൽ ലഭിച്ച ഏക നേട്ടം. പക്ഷേ, കൂടുതൽ പ്രയോജനം ലഭിച്ചത് തമിഴ്നാട്ടുകാർക്കെന്നും മന്ത്രി പറഞ്ഞു.
       ഓണത്തിന് മുമ്പ് വെളിച്ചണ്ണയുടെ വില കുറയും. അമിത ലാഭം ഈടാക്കാതെ വെളിച്ചെണ്ണ നൽകാൻ സംരംഭകരുമായി സംസാരിച്ചു. 349 രൂപയായ നിലവിലെ വില അത് ഇനിയും കുറയും. വില ആറാം തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.
       പത്താം തീയതി മുതൽ സപ്ലൈകോ ഔട്ട്ലറ്റുകളിൽ ലഭ്യമാകും. ഇനി മുതൽ സപ്ലൈകോയിൽ ഒഴിഞ്ഞ അലമാര കാണില്ല. ഓണത്തിന് കേരളത്തിലെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മൊബൈൽ മാവേലി സ്റ്റോർ പ്രവർത്തിക്കും. ഗ്രാമങ്ങളിൽ മാവേലി സ്റ്റോറിന്റെ പ്രവർത്തനം ലഭ്യമാകുന്നതിനാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോറെന്നും മന്ത്രി വ്യക്തമാക്കി.
         ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. ഉൽപാദന കേന്ദ്രത്തിൽ വില കുറക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണക്കിറ്റിൽ കൂടുതൽ വെളിച്ചെണ്ണ ഉൾപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, റേഷൻ സാധനങ്ങൾ വാങ്ങാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കുമെന്ന അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രഗവണ്‍മെന്റിന് അത്തരത്തിലൊരു തീരുമാനമുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്താണെന്നുളളത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
       കേരളത്തിൽ 99 ശതമാനത്തോളം മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി ആളുകളുടെ നിലപാട് എന്താണെന്നത് സംബന്ധിച്ച് വിവരം കിട്ടിയാല്‍ അതിനനുസരിച്ചുളള തീരുമാനം കൈക്കൊള്ളും. വടക്കൻ കേരളത്തിൽ മട്ട അരിക്ക് പകരം പുഴുക്കലരി നൽകുന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement