Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'കേരള സൈബർ സുരക്ഷാ സമ്മിറ്റ് 2025' ലോഗോ പ്രകാശനം ചെയ്തു.

'കേരള സൈബർ സുരക്ഷാ സമ്മിറ്റ് 2025' ലോഗോ പ്രകാശനം ചെയ്തു.
തിരു.: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സൈബർ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'കേരള സൈബർ സുരക്ഷാ സമ്മിറ്റ് (KCSS) 2025'-ന്റെ ലോഗോ, ഡിജിപിയും വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ ഡയറക്ടറും ആയ മനോജ് എബ്രഹാം പ്രകാശനം ചെയ്തു.
       കൊച്ചിയിൽ 2025 ഒക്ടോബർ 11ന് നടക്കുന്ന സമ്മിറ്റ്, വ്യവസായ മന്ത്രി പി. രാജീവ് ഉൽഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക വിശിഷ്ടാതിഥിയായും പങ്കെടുക്കും. വ്യവസായ സംഘടനകളായ സിഐഐ, ടൈ-കേരള, കെഎംഎ, കൊച്ചി ചേംബർ എന്നിവയും സമ്മിറ്റിന്റെ ഭാഗമാകും. ആറ് രാജ്യങ്ങളിൽ പ്രവർത്തനങ്ങളുള്ള ഇൻഫോടെക്, മൾട്ടി-ക്ലൗഡ്, സൈബർ സുരക്ഷാ രംഗങ്ങളിൽ വിദഗ്ദ്ധരായ എഫ് 9 ഇൻഫോടെക്, കേരള സർക്കാരുമായും കേരള സ്റ്റാർട്ടപ്പ് മിഷനുമായും സഹകരിച്ചാണ് ഈ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ചെറുകിട വ്യവസായങ്ങൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് സൗജന്യമായി വിലയിരുത്താനും, ബോധവൽക്കരണ ശിൽപ്പശാലകൾ, സിമുലേഷൻ പരിശീലനങ്ങൾ, വിജ്ഞാന കൈമാറ്റ സെഷനുകൾ എന്നിവ നടത്താനും സമ്മിറ്റ് ലക്ഷ്യമിടുന്നു.
      'കേരള സൈബർ സുരക്ഷാ സമ്മിറ്റ് 2025' കേരളത്തിന്റെ സൈബർ എക്കോസിസ്റ്റത്തെ കൂടുതൽ ശക്തിപ്പെടുത്തി, നവീകരണവും കൂട്ടായ്മയും വഴി കേരളത്തെ ഗ്ലോബൽ സൈബർ സുരക്ഷയിൽ കൂടുതൽ ശക്തമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement