Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇഎസ്‌ഐ ശമ്പളപരിധി 30,000 രൂപയാക്കാൻ ധാരണ; സ്വകാര്യ ആശുപത്രിയിലേക്കും റഫർ ചെയ്യും.

ഇഎസ്‌ഐ ശമ്പളപരിധി 30,000 രൂപയാക്കാൻ ധാരണ; സ്വകാര്യ ആശുപത്രിയിലേക്കും റഫർ ചെയ്യും.
ന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ) പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി 30,000 രൂപയാക്കുന്ന വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിൽ. കഴിഞ്ഞ എട്ടു വർഷമായി 21,000 രൂപയുടെ ശമ്പളപരിധിയിൽ മാറ്റം വരുത്താത്തതിനാൽ ഒരു കോടിയോളം തൊഴിലാളികളാണ് സൗജന്യചികിത്സാ ആനുകൂല്യങ്ങളിൽ നിന്ന് പുറത്തായിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പച്ചക്കൊടി ലഭിച്ചാലുടൻ വർദ്ധന നടപ്പാക്കാനൊരുങ്ങുകയാണ് തൊഴിൽ മന്ത്രാലയവും ഇഎസ്‌ഐ കോർപ്പറേഷനും. 
         ജൂണിൽ ഷിംലയിൽ നടന്ന ഇഎസ്ഐ കോർപ്പറേഷൻ യോഗത്തിൻ്റെ അജൻഡയിൽ ശമ്പളപരിധി വർദ്ധന ഉൾപ്പെടുത്താത്തതിൽ തൊഴിലാളി സംഘടനകൾ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാമെന്ന് ഇഎസ്ഐ കോർപ്പറേഷൻ ചെയർമാൻ കൂടിയായ തൊഴിൽമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ ഉറപ്പുനൽകി. പരിധി 42,000 രൂപയെങ്കിലും ആക്കണമെന്ന് ബിഎംഎസ് ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും തൊഴിലുടമകളുടെ എതിർപ്പുകൂടി കണക്കിലെടുത്താണ് 30,000 രൂപയാക്കാൻ ധാരണയായത്. 
          ഇഎസ്ഐ ആശുപത്രിയിലെത്തുന്ന രോഗികളെ അവിടെ സൗകര്യമില്ലെങ്കിൽ മികച്ച സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യാനും തീരുമാനമായി. സർക്കാർ ആശുപത്രികളിലേക്കു മാത്രമേ റഫർ ചെയ്യാവൂ എന്ന നിർദ്ദേശത്തിനെതിരേ തൊഴിലാളി സംഘടനകൾ രംഗത്ത് എത്തിയിരുന്നു. ഇഎസ്ഐ ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്യുംവരെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർചെയ്യും. 
       രാജ്യത്ത് 159 ഇഎസ്ഐ ആശുപത്രികളാണുള്ളത്. ഇതിൽ 102 എണ്ണം സംസ്ഥാനങ്ങളും ബാക്കി കോർപ്പറേഷൻ നേരിട്ടുമാണ് നടത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement