Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിനു ജോബ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു.

വിനു ജോബ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു.
കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് കോട്ടയം ജില്ല ഓഫീസ് ചാർജ് സെക്രട്ടറിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വിനു ജോബ് പാർട്ടി അംഗത്വവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവെച്ച് മാതൃസംഘടനയായ കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.
         ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്ന നിലയിലും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലും നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സാധിച്ചെന്നും നാടിൻ്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനും പൊതുരംഗത്ത് സജീവമായി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരെഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെയാണ് പാർട്ടി, മുന്നണി മാറ്റം.

Post a Comment

0 Comments

Ad Code

Responsive Advertisement