Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയ്യപ്പസംഗമം നടത്തിയതിലൂടെ സിപിഎം നടത്തുന്നത് ഭൂരിപക്ഷ പ്രീണനം : വി.ഡി. സതീശൻ.

അയ്യപ്പസംഗമം നടത്തിയതിലൂടെ സിപിഎം നടത്തുന്നത് ഭൂരിപക്ഷ പ്രീണനം : വി.ഡി. സതീശൻ. 
തിരു.: അയ്യപ്പസംഗമം നടത്തിയതിലൂടെ സിപിഎം നടത്തുന്നത് ഭൂരിപക്ഷ പ്രീണനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻഎസ്എസിനും എസ്എൻഡിപിക്കും ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായിക്കാണും.
എൻഎസ്എസുമായി യുഡിഎഫിന് ഒരു പ്രശ്നവുമില്ല. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം സിപിഎം ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നത്. തീവ്രനിലപാട് സ്വീകരിക്കുന്ന ഐഎൻഎല്ലിനെ കക്ഷത്തില്‍ വച്ചാണ് ഗോവിന്ദൻ യുഡിഎഫിനെ വിമർശിക്കുന്നത്. 
മുസ്ലീം ലീഗിനെ കൂടെ കൂട്ടാൻ പുറകെ നടന്നവരാണ് സിപിഎമ്മുകാർ.
       യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആശംസ അയ്യപ്പസംഗമ വേദിയില്‍ വായിച്ചു ദേവസ്വം മന്ത്രി കോള്‍മയിർക്കൊണ്ടു. ഈ മന്ത്രിയെ കണ്ടു ബിജെപിക്കാർ കോള്‍മയിർ കൊള്ളുകയാണ്. സിപിഎം ബിജെപിയുടെ അതേ വഴിയിലാണ് നീങ്ങുന്നതെന്ന് സതീശൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement