Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലീം ലീ​ഗ് ഒരുക്കുന്ന വീടുകളുടെ നിർമ്മാണം ആരംഭിച്ചു.

ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലീം ലീ​ഗ് ഒരുക്കുന്ന വീടുകളുടെ നിർമ്മാണം ആരംഭിച്ചു.
വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് ഒരുക്കുന്ന വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു. മുസ്ലീം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍മ്മാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു.
         മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ മുട്ടില്‍-മേപ്പാടി റോഡരികിലാണ് ഭവന പദ്ധതി ഒരുങ്ങുന്നത്. 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്. ഒരു കുടുംബത്തിന് എട്ടു സെന്റില്‍ 1000 ചതുരശ്രയടിയില്‍ നിര്‍മ്മിക്കുന്ന വീട്ടില്‍ മൂന്നു മുറികളും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. 1000 സ്‌ക്വയര്‍ ഫീറ്റ് പിന്നീട് കൂട്ടിച്ചേര്‍ക്കാവുന്ന തരത്തിൽ ആയിരിക്കും വീടൊരുക്കുക. എട്ടു മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്‌സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല. ആര്‍ക്കിടെക്ട് ടോണിയുടെ നേതൃത്വത്തിലുള്ള സപതി അര്‍ക്കിടെക്‌സാണ് ഭവനപദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement