Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊലീസ് മര്‍ദനങ്ങളില്‍ ഇടപെടല്‍ വേണം; പൊതുതാല്‍പ്പര്യ ഹര്‍ജി.

പൊലീസ് മര്‍ദനങ്ങളില്‍ ഇടപെടല്‍ വേണം; പൊതുതാല്‍പ്പര്യ ഹര്‍ജി. 
കൊച്ചി: കുന്നംകുളത്ത് പൊലീസ് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത് ഹൈക്കോടതിയില്‍. പോലീസ് മര്‍ദ്ദനങ്ങളില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ടാണ് പൊതുതാൽപ്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയാണ് സുജിത്ത് ഹര്‍ജി നല്‍കിയിരിക്കുന്നത്.
      വി.എസ്. സുജിത്തിന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പൊലീസ് സ്റ്റേഷനുകളില്‍ സിസി ടിവി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയിക്കണം. മനുഷ്യാവകാശ കോടതികളുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

Post a Comment

0 Comments

Ad Code

Responsive Advertisement