Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു.

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. 
ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നല വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് ഇന്നലെ ദർശനം തേടി എത്തിയത്. നടതുറന്ന ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കന്നി മാസം ഒന്നായ ഇന്ന് രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറന്നു. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 രാത്രി 10 മണിക്കാണ് നട അടയ്ക്കുക. 
         തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി 20ന് രാവിലെ 10.30ന് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യും. ലോകത്തിൻ്റ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തിലേറെ പേർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement