Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാല് പേർ അറസ്റ്റിൽ.

വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാല് പേർ അറസ്റ്റിൽ.
പാലക്കാട്: വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാല് പേർ അറസ്റ്റിൽ. കൽപ്പാത്തിയിൽ നിന്നാണ് നാല് പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശിയായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്. ഉമേഷിന്റെ പോക്കറ്റിൽ നിന്നും 315 റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെടുത്തു. മലപ്പുറം എടവണ്ണയിൽ നിന്നും വാങ്ങിയതാണെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. കൽപ്പാത്തി പുതിയപാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൃഗവേട്ടക്ക് വേണ്ടി വെടിയുണ്ട വാങ്ങിയതാണെന്നും തോക്ക് അന്വേഷിച്ചാണ് പാലക്കാട് എത്തിയതെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement