Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറിടിച്ചു പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു.

കാറിടിച്ചു പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു.
കോഴിക്കോട്: നിയന്ത്രണം വിട്ട കാർ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർ റഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്.
         കോഴിക്കോട് - വയനാട് ദേശീയ പാതയിൽ വെള്ളിയാഴ്ച അർദ്ധരാത്രി ആയിരുന്നു അപകടം. ഓഫീസിൽ നിന്നു ജോലി കഴിഞ്ഞിറങ്ങി ഫുട്‌പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും മറ്റൊരു ജീവനക്കാരനായ അസീസിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് ജാഫർ മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement