Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഷ്ട്രപതിയുടെ റഫറന്‍സ്; 'ഗവര്‍ണ്ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല'; നീരീക്ഷണവുമായി സുപ്രീം കോടതി.

രാഷ്ട്രപതിയുടെ റഫറന്‍സ്; 'ഗവര്‍ണ്ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല'; നീരീക്ഷണവുമായി സുപ്രീം കോടതി.
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാക്കാല്‍ നീരീക്ഷണവുമായി സുപ്രീം കോടതി. ചില സംഭവങ്ങളുടെ പേരില്‍ ഗവര്‍ണ്ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളില്‍ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.
      രാഷ്ട്രപതിയുടെ റഫറന്‍സിനെ എതിര്‍ക്കുന്നവരുടെ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വ്വഹിക്കുന്നില്ലെങ്കില്‍, മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. റഫറന്‍സിനെ അനുകൂലിക്കുന്നവരുടെ വാദം പൂര്‍ത്തിയായിരുന്നു.
       ആറു മാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. ഗവര്‍ണ്ണര്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement