Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലിയേക്കരയിലെ ടോൾ പിരിവ് : ഹൈക്കോടതിയുടെ അന്തിമ തീരുമാനം ഇന്ന്.

പാലിയേക്കരയിലെ ടോൾ പിരിവ് : ഹൈക്കോടതിയുടെ അന്തിമ തീരുമാനം ഇന്ന്.
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനം ഇന്ന്. ടോൾ പിരിവ് മരവിപ്പിച്ച ഉത്തരവ് ഇന്നുവരെ ഹൈക്കോടതി നീട്ടിയിരുന്നു. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്നായിരുന്നു കോടതി ടോൾ പിരിവ് തടഞ്ഞത്. 
        ഗതാഗത പ്രശ്‌നം ഭാഗികമായി പരിഹരിച്ചുവെന്ന് തൃശൂർ ജില്ലാ കളക്ട‌ർ കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടായ 18 ഇടങ്ങൾ പരിശോധിച്ചുവെന്നും 13 ഇടങ്ങളിലെ പ്രതിസന്ധി പരിഹരിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ബാക്കി ഇടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ കോടതി തീരുമാനം എടുക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement