Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആഗോള അയ്യപ്പസംഗമം ആരംഭിച്ചു.

ആഗോള അയ്യപ്പസംഗമം ആരംഭിച്ചു.
പമ്പ:  അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. ശബരിമല തന്ത്രി സംഗമത്തിന് തിരി തെളിയിച്ചു. ദേവസ്വം മന്ത്രി വി.എൻ. വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമ വേദിയിലേക്ക് എത്തിയത്. പതിനൊന്നര വരെയായിരുന്നു ഉദ്ഘാടന സെഷൻ. 
      രാവിലെ ആറുമണി മുതലാണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് ഈ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടർന്ന് മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാർ ഐഎഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയാണ് ആദ്യത്തേത്. 

Post a Comment

0 Comments

Ad Code

Responsive Advertisement