Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു.

ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു.
മലപ്പുറം: വഴിക്കടവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വർഗീസ് (53) ആണ് മരിച്ചത്. വർഗീസിന്റെ ജേഷ്‌ഠൻ രാജുവിനെ (57) വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. രാജു വർഗീസിന്റെ വീട്ടിൽ എത്തിയാണ് കുത്തികൊലപ്പെടുത്തിയത്. ഇന്നലെ അർദ്ധരാത്രിയാണ് കൊലപാതകം നടന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. രാജു വർഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വർഗീസ്. മദ്യലഹരിയിലാണ് രാജു പലപ്പോഴും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നലെ പകലും പണം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കൊലപാതകം.

Post a Comment

0 Comments

Ad Code

Responsive Advertisement