Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുത്തച്ഛൻ്റെ കൂടെ വീട്ടിൽ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു.

മുത്തച്ഛൻ്റെ കൂടെ വീട്ടിൽ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു.
തൃശൂർ : മുത്തച്ഛൻ്റെ കൂടെ വീട്ടിൽ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ പുളിഞ്ചോട് തച്ചാട്ട് വീട്ടിൽ നന്ദുമുകുന്ദന്റെയും ലക്ഷ്മിയുടെയും മകൾ അനാമികയാണ് മരിച്ചത്. തളിക്കുളം സിഎംഎസ് യുപി സ്കൂ‌ളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനാമിക. തളിക്കുളം പുളിയംതുരുത്തിലെ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്.
       ചൊവ്വാഴ്‌ച രാത്രി പാമ്പുകടിയേറ്റെന്നാണ് നിഗമനം. ഉറക്കത്തിൽ കാലിൽ കടുത്ത വേദനയോടെ ഉണർന്ന അനാമിക, വയറു വേദനിക്കുന്നതായും വീട്ടുകാരോട് പറഞ്ഞു. ഉടൻതന്നെ വീട്ടുകാർ അനാമികയെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ, അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. വയറുവേദനയ്ക്ക് മരുന്നും കാലിൽ പുരട്ടാനുള്ള മരുന്നും നൽകി. ആശുപത്രിയിൽ കുറച്ചുനേരം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് നില വഷളാവുകയും മരിക്കുകയുമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement