Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വത്ത് ഭാഗം വച്ച് നൽകാത്തതിന് അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

സ്വത്ത് ഭാഗം വച്ച് നൽകാത്തതിന് അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
            മനോജ്                      മഞ്ജണ്ണ
ബെംഗളൂരു: സ്വത്ത് ഭാഗം വച്ച് നൽകാത്തതിന് അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഹൃദയസ്തംഭനത്തെ തുടർന്നുള്ള മരണമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മകനെയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു കെംപെഗൗഡ നഗറിലെ മഞ്ജുനാഥ് എന്ന മഞ്ജണ്ണയുടെ മരണത്തിലാണ് മകൻ മനോജും കൂട്ടുകാരൻ പ്രവീണും അറസ്റ്റിലായത്. ഇരുവരും ചേർന്ന് മഞ്ജണ്ണയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജോലി സ്ഥലത്തു നിന്ന് വിശ്രമത്തിനായി വീട്ടിലെത്തിയ മഞ്ജണ്ണയുടെ കാലുകൾ പ്രവീൺ കൂട്ടിപ്പിടിച്ചപ്പോൾ മനോജ് കഴുത്തിൽ തോർത്ത് മുറുക്കി. പിന്നാലെ ഹൃദയസ്ത‌ംഭനത്തെ തുടർന്നാണ് അച്ഛൻ മരിച്ചതെന്ന് എല്ലാവരെയും വിശ്വസിപ്പിക്കുകയും ചെയ്തു.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് മഞ്ജണ്ണയുടേത് കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ മഞ്ജണ്ണ കൊല്ലപ്പെട്ട സമയത്ത് മനോജും പ്രവീണും വീട്ടിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. മനോജ് ആദ്യവും മിനിറ്റുകൾക്ക് ശേഷം പ്രവീണും വീട്ടിനകത്തേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ജയിലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement