Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വസ്ത്രങ്ങളുടെ ജിഎസ്ടി വർദ്ധന പിൻവലിക്കണം കെ.ടി.ജി.എ.

വസ്ത്രങ്ങളുടെ ജിഎസ്ടി വർദ്ധന പിൻവലിക്കണം കെ.ടി.ജി.എ.
കോട്ടയം: വസ്ത്ര വ്യാപാര മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്ന ജിഎസ്ടി വർദ്ധന അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
     2500 രൂപയ്ക്ക് മുകളിലുള്ള വസ്ത്രങ്ങൾക്ക് ജിഎസ്ടി 18% ആയി ഉയർത്തിയ തീരുമാനം പുനഃപരിശോധിച്ച്, എല്ലാ വസ്ത്രങ്ങൾക്കും ജിഎസ്ടി 5% ആയി ഏകീകരിക്കണമെന്നും പുതിയ നികുതിഘടന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കനത്ത സാമ്പത്തിക ഭാരമാകുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 2500 രൂപ വരെയുള്ള വസ്ത്രങ്ങൾക്ക് 5% നികുതി നൽകുന്നത് ആശ്വാസകരമാണെങ്കിലും, അതിന് മുകളിലുള്ളവയ്ക്ക് 18% എന്ന ഉയർന്ന സ്ലാബ് ഏർപ്പെടുത്തിയത് തികച്ചും അശാസ്ത്രീയമാണ്. വിശേഷ അവസരങ്ങളിലും ആഘോഷങ്ങളിലും ഒരു സാധാരണ കുടുംബം പോലും 2500 രൂപയ്ക്ക് മുകളിൽ വസ്ത്രങ്ങൾക്കായി ചെലവഴിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്ന നികുതി ചുമത്തുന്നത് ജനങ്ങളോടുള്ള അനീതിയാണെന്നും ഇത് വിപണിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോർജ് തോമസ് മുണ്ടക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ജോർജ് കൂടല്ലി അദ്ധ്യക്ഷനായിരുന്നു. സാജു തോമസ്, എം.ബി. അമീൻഷാ, സതീഷ് വലിയവീടൻ, പി.കെ. സഫറുള്ള, നിയാസ് വെള്ളുപ്പറമ്പിൽ, എബി മുണ്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement