Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി.

ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി.
ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു. വെള്ളി കൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത് ഡോ. സദനം ഹരികുമാർ ആണ്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കൃഷ്ണമുടി ഏറ്റുവാങ്ങി. ദേവസ്വം വൈദിക സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി, കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, വേഷം ആശാൻ എസ്. മാധവൻകുട്ടി, ക്ഷേത്രം അസി. മാനേജർ സി.ആർ. ലെജുമോൾ, വാസന്തി ഹരികുമാർ, ഇ.എൻ. നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement