Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ.

കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ.
ചങ്ങനാശേരി: കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് പി.ജെ. ജോസഫ് എന്നും, കേരള കോൺഗ്രസുകൾ വ്യത്യസ്ത മുന്നണികളിലാകുമ്പോൾ വോട്ടുകൾ ചിതറിക്കപ്പെടുകയാണെന്നും, കേരള കോൺഗ്രസിന് സ്ഥിരമായി വോട്ട് ചെയ്യുന്നവരിൽപ്പോലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും മാർ തോമസ് തറയിൽ മെത്രാപ്പോലിത്ത കൂട്ടിച്ചേർത്തു.
         കേരള കോൺഗ്രസ്‌ സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം ഡോ. ജോബിൻ എസ്. കൊട്ടാരം രചിച്ച ജീവചരിത്ര ഗ്രന്ഥം 'പി. ജെ ജോസഫ് ; കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച കർമ്മയോഗി ' അതിരൂപതാ ആസ്ഥാനത്ത് പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ മറുപടി പ്രസംഗം നടത്തി. ജീവചരിത്രം പ്രകാശിതമായതിൽ സന്തോഷമുണ്ടെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
         തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, കേരള കോൺഗ്രസ്‌ (എം) ഉന്നതാധികാര സമിതി അംഗം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, കേരള കോൺഗ്രസ്‌ വർക്കിംഗ്‌ ചെയർമാൻ പി.സി. തോമസ്, മുൻ മന്ത്രി കെ.സി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement