ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. തിരു.: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. ഇത് പ്രമാണിച്ച് തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി നൽകി. കോര്‍പ്പറേഷൻ പരിധിയിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് അവധിയാണ്. തിരുവനന്തപുരം നഗരത്തില്‍ ഉച്ചയ്ക്ക് ശേഷം പലയിടത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും 09.09.2025 ഉച്ചയ്ക്ക് 02.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഘോഷയാത്ര കടന്നു പോകുന്ന കവടിയാർ -വെള്ളയമ്പലം - മ്യൂസിയം - എല്‍എംഎസ് - സ്റ്റാച്യു - ഓവർ ബ്രിഡ്‌ജ് - പഴവങ്ങാടി - കിഴക്കേക്കോട്ട - വെട്ടിമുറിച്ച കോട്ട - മിത്രാനന്തപുരം - പടിഞ്ഞാറേക്കോട്ട - ഈഞ്ചയ്ക്കൽ - കല്ലുമ്മൂട് വരെയുള്ള റോഡിൽ യാതൊരു വാഹന പാർക്കിംഗും അനുവദിക്കുന്നതല്ല. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
നിശ്ചല ദൃശ്യങ്ങൾ കിഴക്കേക്കോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്കോ യാതൊരു വാഹനങ്ങളും കടത്തി വിടുന്നതല്ല. ഘോഷയാത്രയിലെ ഫ്ലോട്ടുകളും മറ്റു കലാരൂപങ്ങളും ഈഞ്ചക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട് സര്‍വ്വീസ് റോഡ് വഴി കല്ലുമ്മൂട് ഹെെവെയില്‍ കയറി ഘോഷയാത്ര അവസാനിപ്പിക്കേണ്ടതാണ്. എംസി റോഡിൽ നിന്നും തമ്പാനൂർ/ കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ, മണ്ണന്തല നിന്നും തിരിഞ്ഞ് കടപ്പനക്കുന്ന് - പേരൂർക്കട പൈപ്പിൻമൂട് - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - എസ്എംസി - വഴുതക്കാട് - തെെക്കാട് വഴിയോ, പരുത്തിപ്പാറ - മുട്ടട - അമ്പലമുക്ക് - ഊളമ്പാറ - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - എസ്എംസി - വഴുതയ്ക്കാട് - തെെക്കാട് വഴിയോ പോകേണ്ടതാണ്. കഴക്കൂട്ടം ഭാഗത്തു നിന്നും ഉള്ളൂർ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍, ഉള്ളൂർ - മെഡിക്കൽ കോളേജ് - കണ്ണമൂല - പാറ്റൂർ -ജനറല്‍ ഹോസ്പിറ്റല്‍ - ആശാന്‍ സ്ക്വയര്‍ - അണ്ടര്‍ പാസേജ് - ബേക്കറി ഫ്ലെെഓവര്‍ - പനവിള - തമ്പാനൂര്‍ വഴി പോകേണ്ടതാണ്. പട്ടം ഭാഗത്തു നിന്നും തമ്പാനൂർ / കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍, പട്ടം - പൊട്ടക്കുഴി - മുറിഞ്ഞപാലം - കുമാരപുരം - കണ്ണമൂല - നാലുമുക്ക് - പാറ്റൂർ - ജനറല്‍ ഹോസ്പിറ്റല്‍ - ആശാന്‍ സ്ക്വയര്‍ - അണ്ടര്‍ പാസേജ് - ബേക്കറി ഫ്ലെെഓവര്‍ - പനവിള - തമ്പാനൂർ വഴിയും ചെറിയ വാഹനങ്ങള്‍ പട്ടം - മരപ്പാലം - കവടിയാര്‍ - ഗോള്‍ഫ്‍ലിങ്ക്സ് - പെെപ്പിന്‍മൂട് - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - എസ്എംസി - തൈക്കാട് വഴിയും പോകേണ്ടതാണ്. പേരൂർക്കട ഭാഗത്തു നിന്നും തമ്പാനൂർ / കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ, പേരൂർക്കട - പൈപ്പിൻമൂട് ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - എസ്എംസി - വഴുതക്കാട് - തൈക്കാട് വഴിയോ, പേരൂർക്കട - പൈപ്പിൻമൂട് - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - ജഗതി - മേട്ടുക്കട വഴിയോ പോകേണ്ടതാണ്. പേട്ട ഭാഗത്തു നിന്നും തമ്പാനൂർ / കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ, പാറ്റൂര്‍ - വഞ്ചിയൂർ - ഉപ്പിടാംമൂട് - തകരപ്പറമ്പ് ഫ്ലൈഓവർ - കിള്ളിപ്പാലം വഴിയോ പാറ്റൂർ - ജനറല്‍ ഹോസ്പിറ്റല്‍ - ആശാന്‍ സ്ക്വയര്‍ - അണ്ടര്‍ പാസേജ് - ബേക്കറി ഫ്ലെെഓവര്‍ - പനവിള - തമ്പാനൂര്‍ - വഴിയോ പോകേണ്ടതാണ്. തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വരുന്ന വാഹനങ്ങൾ, അട്ടക്കുളങ്ങര - കിള്ളിപ്പാലം - ചുരക്കാട്ടുപാളയം വഴി പോകേണ്ടതാണ്. കിഴക്കേക്കോട്ടയിൽ നിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, അട്ടക്കുളങ്ങര - ഈഞ്ചക്കൽ - ചാക്ക വഴി പോകേണ്ടതാണ്. കിഴക്കേക്കോട്ടയിൽ നിന്നും തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപാലം വഴി പോകേണ്ടതാണ്.
കിഴക്കേക്കോട്ടയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കേണ്ട ബസുകള്‍ അട്ടക്കുളങ്ങര-മണക്കാട് റോഡിലും അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിലും വരിയായി പാര്‍ക്ക് ചെയ്ത് യഥാക്രമം സര്‍വ്വീസ് നടത്തേണ്ടതാണ്. തമ്പാനൂര്‍ ഭാഗത്തു നിന്നും കിഴക്കേക്കോട്ട ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സമയം മുതല്‍ തമ്പാനൂര്‍ ഫ്ലെെഓവര്‍ - കിള്ളിപ്പാലം വഴി പോകേണ്ടതാണ്.
0 Comments