Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാര ചടങ്ങുകൾ നാളെ.

അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാര ചടങ്ങുകൾ നാളെ.
കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അന്തരിച്ച കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാരം നാളെ (ബുധനാഴ്ച) നടക്കും.
നാളെ ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നും വിലാപയാത്ര ആരംഭിക്കും. 2.30ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പൊതുദർശനം. തുടർന്ന് വിലാപയാത്ര അതിരമ്പുഴ, യൂണിവേഴ്സിറ്റി, മെഡിക്കൽ കോളജ്, പനമ്പാലം, ബേക്കർ ജംഗ്ഷൻ, ശാസ്ത്രി റോഡ് വഴി മൂന്നു മണിയോടെ കോട്ടയം ബാർ അസോസിയേഷനിൽ എത്തിച്ചേർന്ന് പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് കെകെ റോഡ് വഴി കോട്ടയം ജില്ലാ ആശുപത്രിക്ക് മുന്നിൽ അന്തിമോപചാരം അർപ്പിക്കൽ. നാലിന് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ആറിന് എംസി റോഡ് വഴി പാറമ്പുഴയിലുള്ള വസതിയിൽ എത്തിച്ചേരും.
         ബുധനാഴ്ച മൂന്നിന് ഭവനത്തിൽ സംസ്കാര പ്രാർത്ഥന ആരംഭിക്കും. തുടർന്ന് പാറമ്പുഴ ബേദ്ലഹേം പള്ളിയിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement