Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു.

ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. 
കൊല്ലം:  സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. തൊടിയൂര്‍ ശാരദാലയം വീട്ടില്‍ വീട്ടില്‍ ബി. മോഹനന്റെയും ടി. അജിതയുടെയും മകൾ അഞ്ജന (25) ആണ് മരിച്ചത്.  ശാസ്താംകോട്ട ഭരണിക്കാവ് പുന്നമൂട് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ജോലിക്ക് പോവുകയായിരുന്ന അഞ്ജനയുടെ സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ അഞ്ജനയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറ്റൊരു ബസിലും ഇടിച്ചു. തുടർന്ന് സ്കൂട്ടർ റോഡിൽ ഉരഞ്ഞ് ഭാഗികമായി കത്തിനശിച്ചു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.     
          ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹം നിശ്ചയിച്ചത്. ഒക്ടോബര്‍ 19ന് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കേയാണ് ദാരുണാന്ത്യം.

Post a Comment

0 Comments

Ad Code

Responsive Advertisement