Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ലൈനിൽ മുട്ടി വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.

റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ലൈനിൽ മുട്ടി വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.
കോട്ടയം: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ലൈനിൽ മുട്ടി വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെയാണ്​ സംഭവം.
       വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്സ് ട്രെയിനിന്‍റെ മുകളിൽ കയറുന്നതിനിടെ 2500 കിലോ വോൾട്ട് കടന്നുപോകുന്ന ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.
        എറണാകുളം കുമ്പളം സ്വദേശിയായ കടുത്തുരുത്തി ഗവ. പോളിടെക്നിക്കിൽ രണ്ടാംവർഷ കമ്പ്യൂട്ടർ എൻജിനീയറിങ്​ വിദ്യാർത്ഥിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പൊള്ളലേറ്റ വിദ്യാർത്ഥിയുടെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാർ ചേർന്ന് തീ തല്ലി കെടുത്തുകയായിരുന്നു​. കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement