Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കന്നിമാസ പൂജകൾക്കായി ചൊവ്വാഴ്ച ശബരിമല നട തുറക്കും.

കന്നിമാസ പൂജകൾക്കായി ചൊവ്വാഴ്ച ശബരിമല നട തുറക്കും.
ശബരിമല: കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ16 ചൊവ്വാഴ്ച ശബരിമല നട തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നി മാസം ഒന്നിന് (സെപ്റ്റംബർ 17) രാവിലെ അഞ്ചു മണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക. 
         തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 20ന് രാവിലെ 10.30ന് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യും. 
           ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നന്നായി മൂവായിരത്തിലേറെ അയ്യപ്പഭക്തർ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement