Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റബ്ബർ തോട്ടത്തിൽ ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം.

റബ്ബർ തോട്ടത്തിൽ ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം.
പുനലൂർ: മുക്കടവിലെ റബ്ബർ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്ന മൃതദേഹം, തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലാണ്. 
        മലയോര ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന റബ്ബർ തോട്ടത്തിൽ ഇന്നലെ കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് ജോലികൾ ഇല്ലാത്തതിനാൽ കാടുമൂടി കിടന്നിരുന്ന ഈ ഭാഗത്തേക്ക് അധികമാരും വരാറില്ല. ഏകദേശം ഒരാഴ്‌ചയിലധികം പഴക്കമുണ്ടെന്ന് കരുതുന്ന മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം. ചങ്ങലയുടെ ഒരറ്റം റബ്ബർ മരത്തിൽ കെട്ടിയ നിലയിലുമായിരുന്നു. പുനലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മരണകാരണത്തിലും ആളെ തിരിച്ചറിയുന്നതിലും വ്യക്തത വരുത്താനാവൂ.

Post a Comment

0 Comments

Ad Code

Responsive Advertisement