Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്‌ച മുതൽ അനുവദിക്കാമെന്ന് ഹൈക്കോടതി.

പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്‌ച മുതൽ അനുവദിക്കാമെന്ന് ഹൈക്കോടതി.
തൃശൂർ : പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്‌ച മുതൽ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ കർശന ഉപാധികളോടെയാകും ടോൾ പിരിക്കാൻ അനുമതി നൽകുക. ടോൾ നിരക്ക് വർദ്ധിപ്പിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയിൽ ആയതിന് പിന്നാലെയാണ് പാലിയേക്കരയിലേ ടോൾ പിരിവിന് വിലക്ക് ഏർപ്പെടുത്തിയത്. 45 ദിവസത്തെ വിലക്കിന് ശേഷമാണ് ഡിവിഷൻ ബെഞ്ച് ടോൾ പിരിവിന് അനുമതി നൽകിയത്. തിങ്കളാഴ്ചയാണ് ഇടക്കാല ഉത്തരവ്. തൃശൂർ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടാണ് ടോൾ പിരിവിന് വീണ്ടും വഴിതെളിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നുവെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement