Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതം: സജി മഞ്ഞക്കടമ്പിൽ.

കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതം: സജി മഞ്ഞക്കടമ്പിൽ.
കോട്ടയം: സൈബർ അധിക്ഷേപത്തിന്റെ പേരിൽ കെ.എം. ഷാജഹാനെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ. ഇത്തരത്തിൽ അറസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ കേരളത്തിലെ ഒട്ടുമിക്ക യൂട്യൂബർമാരെയും അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കേണ്ട സാഹചര്യമുണ്ടാകും. കെ.എം. ഷാജഹാൻ ആരുടെയെങ്കിലും പേര് പറഞ്ഞിട്ടില്ല. നിരവധി യൂട്യൂബർമാർ പേരു പറഞ്ഞു കൊണ്ട് അധിക്ഷേപം നടത്തിയിട്ട് അവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവാത്തത് ഇരട്ടത്താപ്പാണ്.
         ഷാഫി പറമ്പിലിനെതിരെ സിപിഎം നേതാവ് നടത്തിയിരിക്കുന്ന ആക്ഷേപങ്ങൾക്ക് കഴമ്പുണ്ടെങ്കിൽ തെളിവ് ഹാജരാക്കണം. ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് ആളുകളെ പൊതുജന മധ്യത്തിൽ സംശത്തിൽ നിർത്തി അപമാനിക്കുന്നത് ശരിയല്ലെന്നും സജി പറഞ്ഞു. 
          ഇടത് അനുകൂല യൂട്യൂബർമാർക്കും ഇടതുപക്ഷ നേതാക്കൾക്കും ഇടത് വിരുദ്ധരായ രാഷ്ട്രീയ നേതാക്കളെയും സ്ത്രീകളെയും അപമാനിക്കാൻ സംസ്ഥാന ഗവൺമെന്റ് ലൈസൻസ് കൊടുത്തിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement