Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സംബന്ധിച്ച് വ്യക്തത വരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സംബന്ധിച്ച് വ്യക്തത വരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
തിരു.: കേരളത്തില്‍ നടത്താന്‍ പോകുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സംബന്ധിച്ച് വ്യക്തത വരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുതാര്യാവും ലളിതമായും നടപടികളുമയി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.
        യോഗ്യതയുള്ള ഒരാളും പട്ടികയിൽ നിന്നു പുറത്താകില്ല. ഇന്ത്യന്‍ പൗരനായ, 18 വയസ്സ് പൂർത്തിയായ അയോഗ്യത ഇല്ലാത്ത ഏതൊരാൾക്കും വോട്ട് ചെയ്യാന്‍ സാധിക്കും. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement