Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജിഎസ്ടി കുറച്ചിട്ടും ഉത്പന്നങ്ങളുടെ വില കുറച്ചില്ലെങ്കില്‍ പരാതി വാട്സ്‌ആപ്പിലും അറിയിക്കാം.

ജിഎസ്ടി കുറച്ചിട്ടും ഉത്പന്നങ്ങളുടെ വില കുറച്ചില്ലെങ്കില്‍ പരാതി വാട്സ്‌ആപ്പിലും അറിയിക്കാം.
ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കരണം സെപ്റ്റംബർ 22നാണ് രാജ്യത്ത് നിലവില്‍ വന്നത്. 12 ശതമാനത്തിൻ്റെയും 28 ശതമാനത്തിൻ്റെയും സ്ലാബുകള്‍ എടുത്തുമാറ്റി 5 ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകള്‍ നിലനിർത്തിയതാണ് പുതിയ പരിഷ്കരണം. അതിനാല്‍, നിരവധി സാധങ്ങളുടെ വിലയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരനും, മധ്യവർഗ്ഗ വിഭാഗത്തില്‍പെട്ടയാള്‍ക്കും ഒരേസമയം ഉപകാരപ്പെടുന്നതാണ് ഈ മാറ്റങ്ങള്‍. എന്നാല്‍, ഈ ആനുകൂല്യം കമ്പനികള്‍ ജനങ്ങള്‍ക്ക് നല്‍കാതെയിരുന്നാല്‍ എന്ത് ചെയ്യണം? ആ ഒരു സംശയം പലർക്കുമുണ്ടാകും.
         വിവിധ രീതികളിലൂടെ നാഷണല്‍ കണ്‍സ്യൂമർ ഹെല്‍പ്പ്ലൈനില്‍ വ്യക്തികള്‍ക്ക് ഈ വിഷയത്തില്‍ നേരിട്ട് പരാതി നല്‍കാം. ഇതിനായി 1915 എന്ന ടോള്‍ ഫ്രീ നമ്പറും 8800001915 എന്ന വാട്സ്‌ആപ്പ് നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ഇൻഗ്രാം പോർട്ടല്‍ വഴിയും ജനങ്ങള്‍ക്ക് പരാതി അറിയിക്കാം.

Post a Comment

0 Comments

Ad Code

Responsive Advertisement