Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചാമ്പ്യൻസ് ബോട്ട് ലീഗ്: രണ്ടാം വിജയവും വീയപുരത്തിനൊപ്പം.

ചാമ്പ്യൻസ് ബോട്ട് ലീഗ്: രണ്ടാം വിജയവും വീയപുരത്തിനൊപ്പം.
കോട്ടയം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം മത്സരമായ കോട്ടയം താഴത്തങ്ങാടി ജലോത്സവത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ രണ്ടാം സ്ഥാനത്തും പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനത്തുമെത്തി.
           3:18:080 മിനിറ്റിൽ ഫിനിഷ് ചെയ്താണ് വീയപുരം ചുണ്ടൻ ജേതാവായത്. രണ്ടാം സ്ഥാനത്തെത്തിയ മേൽപ്പാടം 3:18:280 മിനിറ്റിൽ ഫിനിഷ് ചെയ്തു. നടുഭാഗം 3:19:673 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. സിബിഎല്ലിലെ ആദ്യ മത്സരമായ കൈനകരി ജലോത്സവത്തിലും വീയപുരമാണ് ജേതാവായത്.
          നിരണം, നടുവിലേപ്പപറമ്പൻ, പായിപ്പാടൻ എന്നീ ചുണ്ടനുകർ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തി. കാരിച്ചാൽ, ചെറുതന, ചമ്പക്കുളം ചുണ്ടനകൾക്കാണ് ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങൾ.
        ചുണ്ടൻ ഇതര വള്ളങ്ങളുടെ മത്സരങ്ങളിൽ നെപ്പോളിയൻ (വെപ്പ് എ), മൂന്നുതൈയ്ക്കൻ (ഇരുട്ടുകുത്തി എ), പി.ജി. കരിപ്പുഴ (വെപ്പ് ബി), താണിയൻ ദി ഗ്രേറ്റ് (ഇരുട്ടുകുത്തി ബി), വേലങ്ങാടൻ (ചുരുളൻ) എന്നീ വള്ളങ്ങൾ ജേതാക്കളായി. 
         നേരത്തേ മന്ത്രി വി.എൻ. വാസവൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement