Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സാങ്കേതിക തകരാർ: ട്രെയിൻ ഗതാഗതത്തിന് തടസ്സം നേരിട്ടു.

സാങ്കേതിക തകരാർ: ട്രെയിൻ ഗതാഗതത്തിന് തടസ്സം നേരിട്ടു.
കൊച്ചി: സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതത്തിന് തടസ്സം നേരിട്ടു. എറണാകുളം ജംഗ്ഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും ഇന്ന് രാവിലെ  9.10 ന് പുറപ്പെടേണ്ട 12678 എറണാകുളം- കെഎസ്ആർ ബംഗളൂരു എക്സ്പ്രസ്സ് ആണ് സാങ്കേതിക തകരാറിനെ തുടർന്ന് വൈകി പുറപ്പെട്ടത്. ട്രെയിനിന്റെ ഏതാനും കോച്ചുകൾ പ്ലാറ്റ്ഫോമിൽ നിന്നും വെളിയിൽ എത്തിയ സമയത്ത് ട്രെയിനിൻ്റെ പാന്റോഗ്രാഫിൽ ചപ്പുചവറുകളോ മറ്റോ ഉടക്കിയതിൻ്റെ ഫലമായി സ്പാർക്ക് ഉണ്ടാവുകയും ട്രെയിൻ മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുകയുമായിരുന്നു. തുടർന്ന് സാങ്കേതിക വിദഗ്ധർ എത്തി വൈദ്യുതി പൂർണ്ണമായും വിഛേദിച്ചതിനു ശേഷമാണ് തകരാറ് പരിഹരിച്ചത്. ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്നും പൂർണ്ണമായും പുറത്തേക്ക് ഇറങ്ങാതിരുന്നതിനാൽ, പാഴ്സൽ സർവീസ് ട്രോളികൾ, റെയിൽ പാളം മുറിച്ചു കടന്നു പോകുന്ന വഴിയിലും തടസ്സം നേരിട്ടു. സംഭവത്തെ തുടർന്ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് വരേണ്ട കൊല്ലം - എറണാകുളം സ്പെഷൽ പാസഞ്ചർ ട്രെയിൻ നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് എത്തിയത്. ബംഗളൂരു ട്രെയിൻ ഏകദേശം ഒരു മണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്. 

Post a Comment

0 Comments

Ad Code

Responsive Advertisement