Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെഹ്രു ട്രോഫി വള്ളംകളി: നിലവിലെ സ്ഥാനങ്ങൾ തുടരും.

നെഹ്രു ട്രോഫി വള്ളംകളി: നിലവിലെ സ്ഥാനങ്ങൾ തുടരും.
ആലപ്പുഴ:  നെഹ്രു ട്രോഫി ഫൈനലിലെ തർക്കത്തിൽ തീരുമാനമെടുത്ത് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി. ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ അതേപടി തുടരും. ജേതാവായ വീയപുരത്തിന് പിന്നാലെ നടുഭാഗം, മേൽപാടം, നിരണം ചുണ്ടനുകൾ 2, 3, 4 സ്ഥാനങ്ങളിൽ തുടരും. ഒന്ന് മുതൽ 9 വരെ സ്ഥാനത്തുള്ള ചുണ്ടനുകൾക്കാണ് സിബിഎല്ലിൽ പങ്കെടുക്കാൻ അനുമതി. പായിപ്പാട്, നടുവിലേപ്പറമ്പൻ കാരിച്ചാൽ, ചെറുതന, ചമ്പക്കുളം ചുണ്ടനുകളാണ് യഥാക്രമം അഞ്ച് മുതൽ ഒമ്പത് വരെ സ്ഥാനങ്ങളിൽ എത്തി സിബിഎല്ലിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. കഴിഞ്ഞ എല്ലാ സിബിഎൽ മത്സരങ്ങളിലും പങ്കെടുക്കുകയും ഒന്നാമതെത്തിയ വള്ളത്തിന് ഭീഷണിയാവുകയും ചെയ്ത യുബിസി കൈനകരി ഇത്തവണത്തെ സിബിഎല്ലിൽ ഇല്ല. തർക്കത്തെ തുടർന്ന് ലൂസേഴ്സ് ഫൈനലിൽ മത്സരിക്കാതിരുന്നതാണ് കാരണം.
         14 പരാതികളാണ് ആകെ പരിഗണിച്ചത്. ചില കേസുകളിൽ തെളിവുകൾ ഹാജരാക്കാൻ ബോട്ട് ക്ലബുകൾക്ക് സമയം നൽകിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement