Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ തിരഞ്ഞടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ 14 വരെ അവസരം.

തദ്ദേശ തിരഞ്ഞടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ 14 വരെ അവസരം.
തിരു.: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അപേക്ഷകളും ആക്ഷപങ്ങളും ഒക്ടോബര്‍ 14 ചൊവ്വാഴ്ച്ച വരെ www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാം. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 4ലും വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് ഫോറം 6ലും ഒരു വോട്ടറുടെ പേരുവിവരം ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് മാറ്റുന്നതിന് ഫോറം നമ്പര്‍ 7ലും അപേക്ഷ നല്‍കാം. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement