Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനായി 22ന് എത്തും.

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനായി 22ന് എത്തും. 
തിരു.: രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനെത്തും. ഒക്ടോബർ 22നാണ് രാഷ്ട്രപതി കേരളത്തിലെത്തുക. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി നിലയ്ക്കലിൽ തങ്ങിയ ശേഷം വൈകുന്നേരത്തോടെ ആയിരിക്കും ശബരിമലയിൽ ദർശനം നടത്തുന്നത്. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതിയുടെ സന്ദർശനം. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബർ 22 മുതൽ 24 വരെയാണ് രാഷ്ട്രപതി കേരളത്തിൽ ഉണ്ടാകുക. 
           പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനായി 23ന് വൈകുന്നേരം 4നാണ് രാഷ്ട്രപതി പാലായിൽ എത്തുന്നത്. ശബരിമല ദർശനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോകുന്ന രാഷ്ട്രപതി അവിടെ നിന്നാണു പാലായിലേക്ക് എത്തുന്നത്. സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തുന്ന രാഷ്ട്രപതി സമ്മേളനത്തിനു ശേഷം കുമരകത്തേക്ക് എത്തും. 24ന് കുമരകത്തു നിന്ന് ഡൽഹിക്ക് മടങ്ങും. പാലായിൽ നിന്ന് ഹെലികോപ്റ്ററിൽ കോട്ടയത്ത് ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകുന്ന സാധ്യതയാണ് പരിഗണിക്കുന്നത്.
            മാസങ്ങൾക്കു മുമ്പ് രാഷ്ട്രപതി ശബരിമല സന്ദർശനം പദ്ധതിയിട്ടിരുന്നെങ്കിലും അന്ന് വന്നില്ല. ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സിറ്റിംഗ് രാഷ്ട്രപതി എന്ന ബഹുമതി കൂടി പ്രസിഡന്റ് ദ്രൗപതി മുർമു സ്വന്തമാക്കുകയാണ്. പമ്പയിൽ നിന്ന് കാൽനടയായി മാത്രമേ ശബരിമല ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ. രാഷ്‌ട്രപതി പരമ്പരാഗത രീതിയിൽ സാധാരണ ഭക്തരെപ്പോലെ, പമ്പയിൽ നിന്ന് 4.25 കിലോമീറ്റർ മല കയറുകയാണോ, ശ്രീകോവിലിലേക്കുള്ള അടിയന്തര റോഡ് ഉപയോഗിക്കുകയാണോ ചെയ്യുന്നത് എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ആണ് ഈ കാര്യത്തിൽ തീരുമാനം എടുക്കുന്നത്. 

Post a Comment

0 Comments

Ad Code

Responsive Advertisement