Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോൺഗ്രസ് നേതാവ് എം. ലിജു സഞ്ചരിച്ച കാർ അടക്കം മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

കോൺഗ്രസ് നേതാവ് എം. ലിജു സഞ്ചരിച്ച കാർ അടക്കം മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. 
കൊല്ലം: കോൺഗ്രസ് നേതാവ് എം. ലിജു സഞ്ചരിച്ച കാർ അടക്കം മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കൊട്ടാരക്കര വയക്കലിൽ വച്ചായിരുന്നു അപകടം. പോലീസിന്റെ ഇന്റർസെപ്റ്റർ വാഹനം മറ്റൊരു കാറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. അപകടം കണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ലിജു സഞ്ചരിച്ച കാറും അപകടത്തിൽ പെടുകയായിരുന്നു. ലിജുവിന് പരിക്കില്ല. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അപകടത്തിൽ കോട്ടയം സ്വദേശികളായ കാർ യാത്രികർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement