Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഖ്യമന്ത്രി - പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്.

മുഖ്യമന്ത്രി - പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്.
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നിർണ്ണായകമായ കൂടിക്കാഴ്ച ഇന്ന് നടക്കും. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഡൽഹി സന്ദർശനത്തിൻ്റെ ലക്ഷ്യം. ദുരന്തം തകർത്ത വയനാടിന്റെ പുനർനിർമ്മാണത്തിനായി കൂടുതൽ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രധാനമന്ത്രിയെ അടക്കം മുഖ്യമന്ത്രി കാണുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

Post a Comment

0 Comments

Ad Code

Responsive Advertisement