Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർത്ഥിനികൾ അകന്നു നിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണ്ണർ ആനന്ദിബെൻ പട്ടേൽ.

ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർത്ഥിനികൾ അകന്നു നിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണ്ണർ ആനന്ദിബെൻ പട്ടേൽ.
ലക്നൗ: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർത്ഥിനികൾ അകന്നു നിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണ്ണർ ആനന്ദിബെൻ പട്ടേൽ. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിൻ്റെ  47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണു ഗവർണ്ണർ ഇത്തരം പരാമർശം നടത്തിയത്. എനിക്ക് പെൺകുട്ടികളോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എന്നാൽ, നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്, 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം”-ഗവർണ്ണർ പറഞ്ഞു. പങ്കാളികൾ തമ്മിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും ഗവർണ്ണർ സംസാരിച്ചു. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം വാർത്തകൾ കേൾക്കുകയാണ്. നമ്മുടെ പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴും ഞാൻ ആലോചിക്കും. ഇത് എന്നെ വേദനിപ്പിക്കുന്നു - അവർ വിശദീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement