Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒക്ടോബർ മാസത്തെ റേഷൻ വിതരണം നാളെയും കൂടി.

ഒക്ടോബർ മാസത്തെ റേഷൻ വിതരണം നാളെയും കൂടി.
തിരു.: 2025 ഒക്ടോബർ മാസത്തെ റേഷൻ വിതരണം നാളെ വരെ (01.11.2025 - ശനിയാഴ്ച) ഉണ്ടായിരിക്കുന്നതാണ്. 02.11.2025, ഞായറാഴ്ചയും  03.11.2025, തിങ്കളാഴ്ചയും റേഷൻ കടകൾക്ക് അവധി ആയിരിക്കും. 2025 നവംബർ മാസത്തെ റേഷൻ വിതരണം 04.11.2025, ചൊവ്വാഴ്ച മുതൽ ആരംഭിക്കും.
       2025 ഒക്ടോബർ - നവംബർ - ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് 1 ലിറ്റർ മണ്ണെണ്ണയും PHH, NPS, NPNS കാർഡുകൾക്ക് 0.5 ലിറ്റർ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കും. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.


Post a Comment

0 Comments

Ad Code

Responsive Advertisement