Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിനു മുന്നിൽ ചാടി ഒരാൾ.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിനു മുന്നിൽ ചാടി ഒരാൾ. 
കോട്ടയം: പള്ളിക്കത്തോടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിനു മുന്നിൽ ചാടി ഒരാൾ. മന്ത്രി കലുങ്ക് സഭ കഴിഞ്ഞ് മടങ്ങിയപ്പോളായിരുന്നു സംഭവം. തൻ്റെ നിവേദനം സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വാഹനം തടഞ്ഞത്. തനിക്ക് നിവേദനം ഉണ്ടെന്നും ഇതു കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ ഉറക്കെ വിളിച്ചു പറഞ്ഞു സൈഡ് ഗ്ലാസിൻ്റെ സമീപം എത്തിയെങ്കിലും തുറന്നില്ല. ഇതോടെ ബിജെപി പ്രവർത്തകർ എത്തി ഇയാളെ മാറ്റി. പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നൽകാനെത്തിയ ആൾ എന്നാണറിവ്.  കൂടുതൽ  പ്രവർത്തകർ എത്തിയതോടെ ഇയാൾ പിന്മാറുകയായിരുന്നു. മുതിർന്ന ബിജെപി നേതാക്കൾ പ്രവർത്തകരെയും വ്യക്തിയേയും ശാന്തരാക്കി പറഞ്ഞയച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement