Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടിന് തീപിടിച്ചതിൽ ദുരൂഹത: പോലീസ് അന്വേഷണം തുടങ്ങി.

വീടിന് തീപിടിച്ചതിൽ ദുരൂഹത: പോലീസ് അന്വേഷണം തുടങ്ങി.
പത്തനംതിട്ട : കീഴ്വായ്പൂരിൽ 61കാരിയുടെ വീടിന് തീപിടിക്കുകയും പൊള്ളൽ ഏൽക്കുകയും ചെയ്‌ത സംഭവത്തിൽ സമീപത്തെ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന പോലീസുകാരന്റെ ഭാര്യക്കെതിരെ കേസെടുത്തു. 
       ആശാവർക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്. ഇവരുടെ വീടിനോടു ചേർന്നുള്ള പോലീസ് കോട്ടേഴ്സിൽ താമസിക്കുന്ന സുമയ്യ അതിക്രമിച്ചു കയറി സ്വർണ്ണാഭരണങ്ങൾ ചോദിച്ചതിൽ നൽകാത്തതിലൂള്ള വിരോധത്തിൽ തീ കൊളുത്തിയതാണെന്നാണ് മൊഴി. കെട്ടിയിട്ടശേഷം ആഭരണങ്ങൾ കൈക്കലാക്കിയെന്നും ലത പറയുന്നു. എന്നാൽ, സംഭവത്തിൽ ദുരൂഹത ഏറെയുണ്ടെന്നാണ് പോലീസ് പറയുന്നത്. വിശദമായ പരിശോധനയ്ക്കായി സുമയ്യ താമസിക്കുന്ന പോലീസ് കോട്ടേഴ്‌സും ലതയുടെ വീടും സീൽ ചെയ്തിട്ടുണ്ട്. ഫോറൻസിക് പരിശോധന നടത്തിയശേഷം കേസിൽ വ്യക്തത വരുമെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement