Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഈ വർഷത്തെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു.

ഈ വർഷത്തെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു.
നോർവേ: ഈ വർഷത്തെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരൻ ലാസ്​ലോ ക്രാസ്നഹോർകൈക്കാണ് പുരസ്കാരം. കലയുടെ ശക്തി ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ നേട്ടം കൈവരിച്ചത്. 
        അപ്പോക്കലിപ്‌റ്റിക് ഭീകരതയ്‌ക്കിടയിലും കലയുടെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദാർശനികവുമായ സാഹിത്യ പ്രവർത്തനത്തിനാണു പുരസ്കാരമെന്ന് നിർണ്ണയ സമിതി അഭിപ്രായപ്പെട്ടു.
        ദക്ഷിണ കൊറിയന്‍ സാഹിത്യകാരിയായ ഹാന്‍ കാങ്ങിനാണ് 2024ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നത്. ഹാന്‍ കാങ്ങിലൂടെ ആദ്യമായാണ് ദക്ഷിണ കൊറിയയിലേക്ക് നൊബേല്‍ എത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement